സിപിഎം പ്രളയത്തിന്റെ പേരില്‍ സമാഹരിച്ച തുക എത്തേണ്ടിടത്ത് എത്തിയോ: വിടി ബല്‍റാം

balram

കൊച്ചി: പ്രളയത്തിന്റെ പേരില്‍ സിപിഎം പൊതുജനങ്ങളില്‍ നിന്ന് ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച തുകയുടെ കണക്ക് അവര്‍ തന്നെ പുറത്തുവിട്ടിരുന്നു. പിരിഞ്ഞു കിട്ടിയത് മുഴുവന്‍ എത്തേണ്ടിടത്ത് എത്തിയോ എന്നതിന് എന്തെങ്കിലും തെളിവുണ്ടാകണമെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രളയത്തിന്റെ പേരിൽ സിപിഎം പൊതുജനങ്ങളിൽ നിന്ന് ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച തുക 18 കോടിയിലധികമാണെന്ന് അവർ തന്നെ പുറത്തുവിട്ട കണക്കുകളിൽ കാണുന്നു. ജില്ല/ഏരിയ തിരിച്ച് പിരിച്ച കാശിന്റെ കിറുകൃത്യം കണക്കുകളൊക്കെ പാർട്ടി പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് പ്രാദേശിക ഘടകങ്ങൾ ഒറ്റക്കൊറ്റക്കായിട്ട് ആണത്രേ!

എന്തിനായിരിക്കും ഇങ്ങനെയൊരു വിചിത്ര രീതി പാർട്ടി സ്വീകരിച്ചത്? പ്രാദേശിക ഘടകങ്ങൾ സമാഹരിച്ച തുക എല്ലാം ചേർത്ത് പാർട്ടി സംസ്ഥാന നേതൃത്ത്വത്തിന് ഒന്നിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാമായിരുന്നില്ലേ? അങ്ങനെയായിരുന്നെങ്കിൽ അതിന്റെ ഒറ്റ രശീത് പാർട്ടിക്ക് തന്നെ പുറത്തുവിടാമായിരുന്നില്ലേ? സംശയാലുക്കൾക്ക് ആർടിഐ വഴിയും ഈ വിവരം ലഭിക്കുമായിരുന്നില്ലേ?

ഇതിപ്പോൾ പിരിച്ച കാശിന്റേതായി പാർട്ടി പറഞ്ഞ ഒരു കണക്കുണ്ട്. പക്ഷേ, സുതാര്യതക്ക് അത് മാത്രം പോരല്ലോ. പിരിഞ്ഞുകിട്ടിയത് മുഴുവൻ എത്തേണ്ടിടത്ത് എത്തിയോ എന്നതിന് എന്തെങ്കിലും കണക്കോ തെളിവോ ഉണ്ടോ?

Top