കരിപ്പൂരില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വി ടി ബല്‍റാം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനപകടത്തില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എംഎല്‍എ വിടി ബല്‍റാം. ഏതൊരു മരണവും വേദനാജനകമാണെന്നും നേരിട്ടറിയാവുന്ന പ്രിയപ്പെട്ടവരുടേതാകുമ്പോള്‍ വേദനയ്ക്ക് കാഠിന്യം വര്‍ധിക്കുമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

പൈലറ്റ് ഡി.വി.സാഠേ അടക്കം മരണപ്പെട്ട മുഴുവന്‍ സഹോദരങ്ങളുടേയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ബല്‍റാം കുറിച്ചു.

Top