കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മേദസ്സിന് വിശ്രമജീവിതം ; വി ടി ബല്‍റാം

balram

പാലക്കാട് : ഭൂമി കയ്യേറ്റത്തില്‍ ഹൈക്കേടതിയില്‍നിന്നുണ്ടായ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാം രംഗത്ത്.

തന്റെ ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

‘കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മേദസ്സിന് വിശ്രമജീവിതം ആശംസിച്ചു കൊണ്ട് സ്‌നേഹപൂര്‍വം പാലക്കാട്ടെ കൊച്ചന്‍’ ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാവിലെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ക്ക് രാജിക്കത്ത് നല്‍കി ചാണ്ടി ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഒഴിയുകയായിരുന്നു.

ചാണ്ടിയുടെ രാജിക്കത്ത് പീതാംബരന്‍ പിന്നീട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

Top