പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ആര്‍.എസ്.എസ് ഏജന്റായ ഗവര്‍ണര്‍ ഉപദേശിക്കേണ്ടെന്ന് വി.ടി ബല്‍റാം

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ആര്‍.എസ്.എസ് ഏജന്റായ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശിക്കേണ്ടെന്ന് വി.ടി ബല്‍റാം. നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാള്‍ താമസിക്കുന്നത് കന്റോണ്‍മെന്റ് ഹൗസിലല്ല, ക്ലിഫ് ഹൗസിലാണെന്നും ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.

പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ടുപഠിക്കണമെന്ന് നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് പരിചയമില്ലാത്തയാണ് സതീശനെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ കോണ്‍ഗ്രസ്സുകാരനാണെന്നും അഞ്ച് പാര്‍ട്ടി മാരിയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും ഇതിനോട് വി.ഡി സതീശന്‍ പ്രതികരിക്കുകയും ചെയ്തു.

കേരളത്തില്‍ ബി.ജെ.പി നേതാക്കളുടെ ആവശ്യം ഇല്ലാതായി. അവരുടെ പണി ഗവര്‍ണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് രാജിവയ്‌ക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവര്‍ണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Top