സ്വരാജ് ഉൾപ്പെടെ പറയുന്നത് യഥാർത്ഥ രാഷ്ട്രീയമല്ലന്ന് വി.ടി ബൽറാം

പി.സി ജോർജിന്റെ അറസ്റ്റ് ഒത്തുകളിയാണെന്ന് ആരോപിച്ച്, കോൺഗ്രസ്സ് നേതാവ് വി.ടി ബൽറാം രംഗത്ത്. പിസി ജോർജ്… നമ്മുടെ സെക്യുലർ ഫാബ്രിക്കിനെ തകർക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നിരന്തരമായി നടത്തുമ്പോൾ, ആ ഘട്ടത്തിലൊക്കെ, ഗവൺമെന്റ് കൃത്യമായി ഇടപെട്ടിരുന്നു എങ്കിൽ, അദ്ദേഹത്തിന് അത് ആവർത്തിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാവില്ലായിരുന്നു എന്നും, ബൽറാം ചൂണ്ടിക്കാട്ടി.ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ പ്രസക്തിയില്ലെന്നു തൃക്കാക്കരയിലെ വോട്ടർമാർ തിരിച്ചറിയുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പിടി തോമസ് എന്ന ആര്‍ജ്ജവമുള്ള വ്യക്തി ഇല്ലായിരുന്നുവെങ്കില്‍, നടി ആക്രമിക്കപ്പെട്ട വിഷയം തുടക്കം മുതല്‍ തന്നെ കുഴിച്ചുമൂടപ്പെടുമായിരുന്നു.പിടി ഇല്ലാത്ത സാഹചര്യത്തില്‍, കേസ് അട്ടിമറിക്കാനുള്ള ശ്രമം എത്രത്തോളം ശക്തമായി എന്നത് , ഇപ്പോള്‍ അതിജീവിതക്ക് പോലും മനസ്സിലായി കഴിഞ്ഞതായും ബല്‍റാം വ്യക്തമാക്കി. ഇടതു സ്ഥാനാര്‍ത്ഥിയെ അപമാനിചെന്ന ആരോപണത്തെ, ‘ബാലിശമായ കാര്യങ്ങള്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വിട്ട് , യഥാര്‍ത്ഥ രാഷ്ട്രീയം സംസാരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാകണമെന്നും, ബല്‍റാം ആവശ്യപ്പെടുകയുണ്ടായി. എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ പ്രതികരണം കാണുക.

Top