VS will be come to see vishnu’s mother

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ മെഡിക്കല്‍ കോളജിലെത്തി വിഎസ് അച്ചുതാനന്ദന്‍ സന്ദര്‍ശിക്കും.

മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധമുയര്‍ത്തിയ അമ്മയടക്കമുള്ള ബന്ധുക്കള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ ശക്തമായി വി എസ് പ്രതികരിച്ചിരുന്നു.

ഡിജിപി ലോക് നാഥ് ബഹ്‌റയെ ഫോണില്‍ വിളിച്ച വി എസ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ഈ നടപടിയെന്നാണ് രോക്ഷത്തോടെ പ്രതികരിച്ചിരുന്നത്.

ജിഷ്ണുവിന്റെ ബന്ധുക്കളെ പീഡിപ്പിക്കുന്നത് എന്തിന് വേണ്ടിയാണെന്നും വിഎസ് ചോദിച്ചു.കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഇപ്പോഴത്തെ സംഘര്‍ഷാന്തരീക്ഷത്തിന് അഴവു വന്നാല്‍ വി എസ് മെഡിക്കല്‍ കോളജിലെത്തുമെന്നാണ് സൂചന.

Top