തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കും;പൂരം ആഘോഷപൂര്‍വ്വം നടക്കുമെന്ന് വിഎസ് സുനില്‍കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം ആഘോഷപൂര്‍വം നടക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍.

പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍നിന്നും വെടിക്കെട്ട് നടത്താന്‍ ഉറപ്പ് ലഭിച്ചതായും മന്ത്രി അറിയിച്ചു.

തൃശൂര്‍ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിരുന്നില്ല. ഇതിന് എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി ലഭിക്കേണ്ടത് ആവശ്യമാണ്. അനുമതി ലഭിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം വ്യക്തമാക്കിയിരുന്നു.

Top