ജിജോ പോളിന്റെ ആത്മഹത്യ കര്‍ഷക ആത്മഹത്യയെന്നു പറയാന്‍ സാധിക്കില്ലെന്ന് കൃഷിമന്ത്രി

തൃശൂര്‍: കുഴൂര്‍ സ്വദേശി ജിജോ പോളിന്റെ ആത്മഹത്യയെ കര്‍ഷക ആത്മഹത്യയെന്നു പറയാന്‍ സാധിക്കില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍.

ജിജോ എടുത്തിട്ടുള്ള വായ്പകള്‍ കാര്‍ഷിക ആവശ്യത്തിനുള്ളതല്ലെന്നും പ്രളയം മൂലം ജിജോയുടെ കുടുംബത്തിന് നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇതിനു നല്‍കാവുന്ന സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ആവശ്യത്തിനു അല്ലാത്ത വായ്പകളില്‍ എന്ത് സഹായം ചെയ്യാന്‍ കഴിയുമെന്നു സര്‍ക്കാര്‍ പരിശോധിക്കുമെന്നും ക്യാബിനറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടെന്നും ഇതിനാലാകാം ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. മാര്‍ച്ച് ഒന്നിന് രാവിലെ ഭാര്യ സിജിയാണ് ജിജോയെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Top