നെല്‍വയല്‍ തണ്ണീര്‍ത്തടം; ഓര്‍ഡിനന്‍സില്‍ നിന്ന് നഗരങ്ങളെ ഒഴിവാക്കില്ലെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ നിന്ന് നഗരങ്ങളെ ഒഴിവാക്കുകയില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇത് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമി എടുക്കുന്നതില്‍ മാത്രമായിരിക്കും മാറ്റം ഉണ്ടാവുകയുള്ളൂവെന്നും ഭൂമി എടുക്കുന്നതില്‍ പ്രാദേശിക നിരീക്ഷണ സമിതിയുടെ അധികാരം എടുത്തുകളയുമെന്നും മന്ത്രി വ്യക്തമാക്കി.

നാല് കോര്‍പറേഷനുകളെ ഒഴിവാക്കി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി നടപ്പാക്കാനുള്ള നീക്കത്തെ സിപിഐ മന്ത്രിമാര്‍ തടഞ്ഞിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രി റവന്യു, കൃഷി, ടൂറിസം മന്ത്രിമാരുള്‍പ്പെട്ടവരുടെ ഉന്നതതല യോഗം വിളിച്ചാണ് ഈ നിര്‍ദേശം അവതരിപ്പിച്ചത്. മന്ത്രിമാരുടെ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് നിയമ ഭേദഗതിയില്‍ മാറ്റം വരുത്താനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു.

Top