സീറോ ബഡ്ജറ്റ് കൃഷിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം : കര്‍ഷകന് നഷ്ടമുണ്ടാക്കാതെയുള്ള സീറോ ബഡ്ജറ്റ് കൃഷിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ഇതിന്റെ ഭാഗമായി വിവധ രാജ്യങ്ങളിലെ കൃഷി വിദഗ്ധരും കര്‍ഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര കൃഷി ശില്‍പശാല അടുത്ത മാസം കോഴിക്കോട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാളികേര വികസനത്തില്‍ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുന്നതിന്റെ മുന്നോടിയായി വേങ്ങേരിയില്‍ നാളികേര ഹബ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണവിപണി ലക്ഷ്യം വച്ച് 4,000 മെട്രിക് ടണ്‍ വെളിച്ചെണ്ണയാണ് ഈ വര്‍ഷം കേരഫെഡ് ഉല്‍പ്പാദിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൃഷിവകുപ്പ് ഫാമുകളില്‍ നിന്നുള്ള വിവിധയിനം വിത്തിനങ്ങള്‍, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ടതെന്തും കേരളശ്രീ എന്ന ബ്രാന്‍ഡ്നെയിമില്‍ ഒരുകുടക്കീഴില്‍ ലഭ്യമാക്കുന്ന സംരംഭമാണ് അഗ്രോ ബസാര്‍.

Top