കര്‍ഷക ആത്മഹത്യ കൂടുന്നു; കൃഷിവകുപ്പ് മന്ത്രി നാളെ ഇടുക്കി സന്ദര്‍ശിക്കും

ഇടുക്കി: കര്‍ഷക ആത്മഹത്യകള്‍ കൂടുന്ന സാഹചര്യത്തില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ നാളെ ഇടുക്കി സന്ദര്‍ശിക്കും. ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തിലും മന്ത്രി പങ്കെടുക്കും. ബാങ്കേഴ്സ് സമിതി യോഗം അല്‍പസമയത്തിനുള്ളില്‍ നടക്കും.

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

Top