vs statement about election

പാലക്കാട്: കേരളത്തില്‍ ഇടത് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സംസ്ഥാനത്ത് ഇടതുമുന്നണി വന്‍ വിജയം നേടി അധികാരത്തിലേറുമെന്നും വിഎസ് പറഞ്ഞു.

യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം മാത്രമാണെന്നും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇടതു മുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും വിഎസ് വ്യക്തമാക്കി.

മലമ്പുഴയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. യുഡിഎഫിന്റെ ജനദ്രോഹ നയങ്ങളോട് ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. ജനങ്ങള്‍ക്ക് യുഡിഎഫിനോടുള്ള പ്രതീക്ഷ അറ്റുപോയിരിക്കുകയാണ് ഇതിന്റെയെല്ലാം നേട്ടം ലഭിച്ചിരിക്കുന്നത് ഇടതു മുന്നണിക്കാണെന്നും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വിഎസ് പ്രതികരിച്ചു.

Top