vs-ministers stage dharna at rbi office

തിരുവനന്തപുരം: വരുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചത്തായിരിക്കും ജനങ്ങള്‍ ചാപ്പകുത്തുകയെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. തലതിരിഞ്ഞ തീരുമാനങ്ങള്‍ മോദി പിന്‍വലിക്കണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ ഭ്രാന്തന്‍ തീരുമാനത്തിലൂടെ മോദി തുഗ്ലക്കിന്റെ ആശാനാകാന്‍ ശ്രമിക്കുന്നതായി വി.എസ് ആരോപിച്ചു.

കേന്ദ്രസര്‍ക്കാറിന്റേത് ഭ്രാന്തന്‍ തീരുമാനമാണ്. എത്രയും പെട്ടെന്ന് തീരുമാനം പിന്‍വലിക്കണം. അല്ലെങ്കില്‍ ജനങ്ങളുടെ കയ്യില്‍ ചാപ്പ കുത്തിയത് പോലെ ജനങ്ങള്‍ മോദിയുടെ നെഞ്ചത്ത് ചാപ്പ കുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കറന്‍സി നോട്ട് നിരോധനത്തിലൂടെ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സത്യാഗ്രഹ സമരവേദിയിന്‍ സംസാരിക്കുകയായിരുന്നു വി.എസ്.അച്യുതാനന്ദന്‍.

Top