ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് വിവിഎസ് ലക്ഷ്മണ്‍; ഋഷഭ് പന്ത് പുറത്ത്

രാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍. യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ലക്ഷ്മണ്‍ പ്രവചിച്ച ടീമില്‍ ഇടമില്ല. പകരം രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്കിനെയാണ് അദ്ദേഹം തന്റെ പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോളിംഗില്‍ ടീമിന്റെ ബാക്കപ്പ് പേസറായി ഖലീല്‍ അഹമ്മദിനെയും, ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ എന്നിവരെയുമാണ് ലക്ഷ്മണ്‍ ലിസ്റ്റ് ചെയ്തത്.

ബാക്കപ്പ് ഓപ്പണറായി കെ എല്‍ രാഹുലും, ടീമിലെ ബാറ്റ്‌സ്മാന്‍മാരായി വിരാട് കൊഹ്ലി, അമ്പാട്ടിറായുഡു, എം എസ് ധോണി, കേദാര്‍ ജാദവ് എന്നിവരുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് ഓള്‍ റൗണ്ടര്‍ സ്ഥാനത്തുള്ളത്. കുല്‍ദീപ്‌യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലെത്തി. ജസ്പ്രിത് ബുംറ നയിക്കുന്ന പേസ് ബൗളിംഗ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, മൊഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ് എന്നിവര്‍ അണിനിരക്കും.

Top