VS Kerala’s Fidel Castro,says Yechuri

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ കേരള നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒത്തുകളികളെ അതിജീവിച്ച് പ്രവര്‍ത്തിച്ച കേരള നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിഎസിനെ കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയെന്ന് വിശേഷിപ്പിച്ച യെച്ചൂരി വിഎസ് പടക്കുതിരയാണെന്നും തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ചെന്നും ചൂണ്ടിക്കാട്ടി.കാസ്ട്രോയെ പോലെ ഉപദേശങ്ങളും നിർദ്ദേശങ്ങളും വി.എസ് നൽകുമെന്ന് യെച്ചൂരി പറഞ്ഞു.

പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ പാർട്ടി ഐകകണ്‌ഠേന തീരുമാനിച്ചുവെന്നും യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വി.എസ് അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Top