VS-Kerala -assembly-

തിരുവനന്തപുരം: അഴിമതിക്കാരുടെ ചാമ്പ്യന്മാരാണു മന്ത്രിസഭയിലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. പാമൊലിന്‍, ബാര്‍, സോളര്‍, പാറ്റൂര്‍ കോഴ എന്നിങ്ങനെയുള്ള അഴിമതി വീരന്‍മാരാണ് സഭയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിവീരന്‍മാരായ കെ.ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവരെയും വച്ച് സഭ മുന്നോട്ടു പോകാന്‍ സാധിക്കില്ല. കേരളത്തിലെ ജനങ്ങളുടെ ആകെ ആവശ്യം ഞങ്ങള്‍ നിയമസഭയില്‍ അറിയിക്കുകയാണു ചെയ്തതെന്നും യുദ്ധസ്മാരകത്തിനു മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തില്‍ വിഎസ് വ്യക്തമാക്കി.

സര്‍ക്കാരിനു വേണ്ടി നയപ്രഖ്യാപനം നടത്തിയ നടപടിയില്‍ ഗവര്‍ണറോടുള്ള പ്രതിഷേധം ബഹുമാനപൂര്‍വം അറിയിക്കുന്നുവെന്നും ഗവര്‍ണറുമായല്ല പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. സഭവിട്ടത് ഗവര്‍ണറുടെ അഭ്യര്‍ഥന മാനിച്ചാണ്. ഗവര്‍ണറുമായി പ്രതിപക്ഷത്തിനു ഭിന്നതയില്ല. നയപ്രഖ്യാപനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് എല്ലാ ബഹുമാനത്തോടും കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

Top