vs in paravoor

കൊല്ലം: പരവൂരിലുണ്ടായ വെടിക്കെട്ടപകടത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കണം. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം. ഗുരുതര നിയമലംഘനം വ്യക്തമായ സ്ഥിതിക്ക് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു വിഎസിന്റെ പ്രതികരണം.

Top