vs in malappuram

മലപ്പുറം: മലപ്പുറത്ത് ഇടതു മുന്നണിയുടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകര്‍ന്ന് വിഎസ് അച്യുതാനന്ദന്‍ ഇന്നെത്തും.

ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പോലീസ് നടപടിയെ സിപിഎം ന്യായീകരിച്ച സാഹചര്യത്തിലാണ് വിഎസ് അച്യുതാനന്ദന്‍ മലപ്പുറത്ത് പ്രചാരണത്തിനെത്തുന്നത്.

രാവിലെ അങ്ങാടിപ്പുറത്തെ പ്രചാരണ പരിപാടിയിലാണ് വിഎസ് ആദ്യമെത്തുക. വൈകിട്ട് വെട്ടത്തൂരിലും വിഎസ് സംസാരിക്കും. നാളെ വേങ്ങരയിലെ പ്രചാരണ യോഗത്തിലും വിഎസ് പങ്കെടുക്കുന്നുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും ഇന്ന് പ്രചാരണത്തിനിറങ്ങുന്നുണ്ട്.

Top