VS in Dharmadam for Pinarayi

കണ്ണൂര്‍: പിണറായി വിജയന് അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

പിണറായിക്കെതിരെ എന്തെങ്കിലും പരാമര്‍ശം വിഎസ് നടത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരെ നിരാശരാക്കിക്കൊണ്ടാണ് ആവേശത്തോട് കൂടി പിണറായിക്ക് വേണ്ടി വിഎസ് രംഗത്ത് വന്നത്.

31 കേസുകളില്‍ പ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന് എങ്ങനെ വീണ്ടും അഴിമതിരഹിത ഭരണമെന്ന വാഗ്ദാനം മുന്നോട്ട് വയ്ക്കാന്‍ കഴിയുന്നുവെന്ന് വിഎസ് ചോദിച്ചു.

പികെ ജയലക്ഷ്മി ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ മന്ത്രിമാരും അഴിമതി കേസുകളില്‍ പെട്ടവരാണ്. മന്ത്രിമാര്‍ക്കെതിരെ 136 കേസുകളാണ് ഉള്ളത്, വിഎസ് ചൂണ്ടിക്കാട്ടി.

ഇടത് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് തുടക്കം കുറിച്ച് ധര്‍മ്മടത്തെത്തിയ വിഎസിന് ആവേശകരമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്.

കഴിഞ്ഞദിവസത്തെ പിണറായിയുടെ വാര്‍ത്താ സമ്മേളനം ‘വിവാദമായ’ പശ്ചാത്തലത്തില്‍ വന്‍മാധ്യമ പട തന്നെ ധര്‍മ്മടത്ത് എത്തിയിരുന്നു.

Top