VS has an important role in leading the campaign : Pinarayi

Pinarayi

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാന പങ്ക് വിഎസിനാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അതുകൊണ്ടാണ് ഇടതുമുന്നണി പോസ്റ്ററുകളില്‍ വിഎസിന്റെ പടമുള്ളത്.

പിബി അംഗം എന്ന നിലയിലാണ് തന്റെ പടം പോസ്റ്ററിലുള്ളതെന്നും പിണറായി വിജയന്‍ ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ബാറുകള്‍ തുറക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ നിലപാട് അധികാരത്തിലേറുന്ന വേളയില്‍ ആലോചിക്കുമെന്നായിരുന്നു പിണറായിയുടെ നേരത്തെയുളള പ്രതികരണമെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു. ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ അതേപടി പിന്തുണച്ച് വിഎസും രംഗത്ത് എത്തിയിരുന്നു.

Top