vs gave the letter to the minister asking them to reconsider Susheela Bhat

തിരുവനന്തപുരം: സുശീല ഭട്ടിനെ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

സുശീല ഭട്ടിനെ മാറ്റിയ നടപടി റവന്യു കേസുകളില്‍ തിരിച്ചടി ആകുമെന്ന ആശങ്ക വി.എസ് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

ടാറ്റ, ഹാരിസണ്‍, കരുണ എസ്‌റ്റേറ്റുകളുടെ കേസുകള്‍ കഴിയുന്നത് വരെ സുശീല ഭട്ടിനെ തുടരാന്‍ അനുവദിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

റവന്യു, വനം വകുപ്പുകളുടെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു സുശീല ഭട്ട്.

കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് മുന്‍ സര്‍ക്കാര്‍ നിയമിച്ച പ്ലീഡര്‍മാരെയെല്ലാം മാറ്റാന്‍ തീരുമാനിച്ചത്.

Top