vs designatio – yechury statement

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദന്റെ പദവിയെകുറിച്ച് പി.ബി ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരി. പദവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ പേഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ ഒരു കുറിപ്പ് വി.എസ് തനിക്ക് കൈമാറിയിരുന്നതായി യെച്ചൂരി വ്യക്തമാക്കി.

ക്യാമ്പിനറ്റ് പദവിയോടെ എല്‍.ഡി.എഫ് ചെയര്‍മാനാക്കണം എന്നാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസിന് യെച്ചൂരി ഇങ്ങനെ ഒരു കുറിപ്പ് നല്‍കിയതായാണ് വ്യാഴാഴ്ച ചില മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍, വി.എസ് തനിക്കാണ് കുറിപ്പ് നല്‍കിയതെന്ന് യെച്ചൂരി വെളിപ്പെടുത്തി.

മകന്‍ അരുണ്‍ കുമാറാണ് കുറിപ്പ് തയാറാക്കിയതെന്നാണ് സൂചന. ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നത് ഇങ്ങനെ: ‘ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാറിന്റെ ഉപദേശകന്‍, ഇടതു മുന്നണി അധ്യക്ഷപദം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം’. കുറിപ്പ് വായിച്ച ശേഷം വി.എസ് കത്ത് യെച്ചൂരിയുടെ പോക്കറ്റില്‍ ഇട്ടു കൊടുക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം വി.എസിന് ഒരു പദവി നല്‍കണമെന്നത് പി.ബിക്കു മുമ്പിലുള്ള വിഷയമാണ്. മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന് വി.എസ് യെച്ചൂരിയെ അറിയിച്ചിരുന്നു. എന്നാല്‍, യെച്ചൂരിയുടെ സമര്‍ഥമായ ഇടപെടലാണ് എതിര്‍പ്പുകളൊന്നുമില്ലാതെ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിലേക്ക് നയിച്ചത്.

Top