vs cabinet membership will bedecided tomarrow

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കുന്നതിനുളള നിയമഭേദഗതി ബില്‍ നാളെ നിയമസഭ പരിഗണിക്കും.

വി.എസ്സിന് കാബിനറ്റ് പദവി ലഭിക്കുന്നതിനുളള നിയമതടസ്സങ്ങള്‍ ഒഴിവാക്കലാണ് ബില്ലിന്റെ ലക്ഷ്യം.

എം.എല്‍.എ ആയിരിക്കുന്നയാള്‍ കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കരണ അധ്യക്ഷന്‍ പദവി ഏറ്റെടുക്കുമ്പോഴുളള ഇരട്ടപദവി പ്രശ്‌നം പരിഹരിക്കാനാണ് ബില്‍ ഭേദഗതി നടത്തുന്നത്.

1951ല്‍ കൊണ്ടു വന്ന ബില്ലാണ് ഇരട്ട പദവി കാരണം വി.എസ്സിന് നിയമസഭാംഗത്വം നഷ്ടപ്പെടാതിരിക്കാന്‍ ഭേദഗതി ചെയ്യുന്നത്.

ഇ.എം.എസ്സും ഇ.കെ.നായനാരും മുഖ്യമന്ത്രിമാരായിരിക്കെ ഭരണപഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ കാലാവധി കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ 65 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

ബില്‍ പാസാകുന്നതോടെ വി.എസ്സിന് ഭരണപഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ സ്ഥാനം ഏറ്റെടുക്കാം.

നാളെ നിയമമന്ത്രി എ.കെ.ബാലനാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുക. കമ്മീഷന്‍ അധ്യക്ഷനായാല്‍ മന്ത്രിസഭയില്‍ പങ്കെടുക്കുന്നത് ഒഴികെ മന്ത്രിമാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വി.എസ്സിന് ലഭിക്കും.

14ാം കേരള നിയമസഭ പരിഗണിക്കുന്ന ആദ്യ ബില്ലാണ് അയോഗത്യകള്‍ നീക്കംചെയ്യല്‍ ഭേഗഗതി ബില്‍.

Top