vs and pinarayi file nomination today

തിരുവനന്തപുരം: മലമ്പുഴയില്‍ നിന്ന് ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പാലക്കാട് കളക്ടറേറ്റിലും ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കണ്ണൂര്‍ കളക്ടറേറ്റിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയായിരുന്നു പിണറായിയുടെ പത്രികാ സമര്‍പ്പണം.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ഇപി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി വി രാജേഷ് എന്നിവരും പിണറായിയ്‌ക്കൊപ്പം പത്രിക നല്‍കി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍.ചന്ദ്രന്‍, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്‍, കെ.കെ.രാഗേഷ് തുടങ്ങിയവര്‍ ഇവരോടോപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പണത്തിന് മുമ്പ് ഇ.കെ.നായനാര്‍, അഴീക്കോടന്‍ രാഘവന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയവരുടെ വസതികളില്‍ പിണറായി എത്തി. പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭനെയും

Top