vs aganist police

vs achuthanandan

തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി വി.എസ്. ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല പോലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടതെന്ന് വി.എസ് പറഞ്ഞു.

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച എസ്.ഐയുടെ നടപടിക്കെതിരെയായിരുന്നു വി.എസിന്റെ വിമര്‍ശനം. വധശ്രമത്തിന് കേസെടുത്ത് എസ്.ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല പോലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടത്. എഴുത്തുകാരന്‍ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു. യുവമോര്‍ച്ചയുടെ പരാതിയില്‍ എഴുത്തുകാരനെ അറസ്റ്റ് ചെയ്തതിലൂടെ ഫാസിസ്റ്റ് ഭരണകൂടമെന്ന തോന്നലുണ്ടെന്നും വി.എസ് കുറ്റപ്പെടുത്തി.

ഭരണകൂടത്തിന്റെ മര്‍ദനോപാധിയല്ല പോലീസ് എന്ന് തിരിച്ചറിയണം. ഇല്ലെങ്കില്‍ ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്ന് തോന്നുവെന്നും വി.എസ് പറഞ്ഞു.

Top