തോമസ് ചാണ്ടിക്കെതിരെ അധികാരത്തില്‍ ഇരിക്കുന്നവര്‍ നടപടിയെടുക്കട്ടേയെന്ന് വി.എസ്

vs achuthanandan

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്.

തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ യഥോചിതം നടപടിയെടുക്കട്ടേയെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് വി.എസ് തുറന്നടിച്ചത്.

Top