മാണിയുടെ ദേഹവിയോഗം കേരള രാഷ്ട്രീയത്തിനുണ്ടാക്കിയ വിടവ് നികത്താനാവാത്തത് ; വിഎസ്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍. പതിമൂന്ന് തവണ തുടര്‍ച്ചയായി പാലായില്‍നിന്ന് ജയിച്ച്, 54 വര്‍ഷക്കാലം നിയമസഭാഗമാവുകയും, പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗമാവുകയും ചെയ്ത കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹമെന്ന് വിഎസ് അനുസ്മരിച്ചു.

കെ.എം. മാണി രാഷ്ട്രീയത്തിനതീതമായി വ്യക്തിപരമായ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവായിരുന്നു. മാണിയുടെ ദേഹവിയോഗം കേരള രാഷ്ട്രീയത്തിനുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ശ്രീ മാണിയെ സ്നേഹിക്കുന്ന ഏവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

Top