കോവളം കൊട്ടാരം ഭാവിയില്‍ മുതലാളി കൈക്കലാക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഹോട്ടലുടമയ്ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിമര്‍ശനവുമായി ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.

ഭാവിയില്‍ മുതലാളി കൊട്ടാരം കൈക്കലാക്കുമെന്നും, സര്‍ക്കാര്‍ തീരുമാനം സിവില്‍ കേസ് സാധുത പരിഗണിക്കാതെയാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.

രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിന് കോവളം കൊട്ടാരം കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടാകും കൈമാറ്റം. ഉടമസ്ഥാവകാശം നിലനിര്‍ത്തണമെന്നുള്ള സിപിഐയുടെ ആവശ്യം മന്ത്രിസഭായോഗം അംഗീകരിച്ചു

ഇന്നത്തെ യോഗത്തില്‍ ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ പരിഗണിക്കുകയായിരുന്നു. നിരുപാധികമായി കോവളം കൊട്ടാരം കൈമാറുന്നതിനെ സിപിഐ എതിര്‍ത്തു. തുടര്‍ന്നാണ് ഉടമസ്ഥാവകാശം നിലനിര്‍ത്തി കൊട്ടാരം കൈമാറാന്‍ തീരുമാനമായത്.

Top