ബിജെപിയുടെ വാലില്‍ തൂങ്ങിയാണ് കോണ്‍ഗ്രസിന്റെ നടപ്പെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : ബിജെപിയുടെ വാലില്‍ തൂങ്ങിയാണ് കോണ്‍ഗ്രസിന്റെ നടപ്പെന്ന് വി എസ് അച്യുതാനന്ദന്‍. വട്ടിയൂര്‍ക്കാവില്‍ ഇടത് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന് വോട്ടഭ്യര്‍ത്ഥിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വട്ടിയൂര്‍ക്കാവില്‍ വോട്ടഭ്യര്‍ഥിച്ചെത്തിയ വി എസിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

നായര്‍ സമുദായത്തെ കൂട്ടുപിടിച്ചും ശബരിമലയില്‍ ഇരട്ടത്താപ്പ് വഴിയും പളളിമേടകളില്‍ കയറിയിറങ്ങിയും യു.ഡി.എഫ് ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണെന്നും വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചിരുന്നു.

Top