വനിതാ മതില്‍ ചരിത്ര സംഭവമെന്ന് വി എസ് അച്യുതാനന്ദന്‍

vs-achuthanandan

തിരുവനന്തപുരം : വനിതാ മതില്‍ ചരിത്ര സംഭവമെന്ന് വി എസ് അച്യുതാനന്ദന്‍. സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്താല്‍ മതിലിന് സാധിച്ചെങ്കില്‍ അതാണ് വിജയമെന്നും ജാതിസംഘടനകളല്ല നവോത്ഥാനത്തിന്റെ പതാകവാഹകരെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതില്‍ അവസാനിക്കുന്ന തിരുവനന്തപുരം വെള്ളയമ്പലത്താണ് പിന്തുണയുമായി വിഎസ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെ എത്തിയിരുന്നു.

ജാതി, മത, കക്ഷി ഭേദമില്ലാതെയാണ് സ്ത്രീകള്‍ മതിലില്‍ പങ്കെടുത്തത്. വനിതാ മതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. മതിലിന് പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും എത്തി. സമൂഹത്തിലെ നാനാതുറകളിലുള്ള സ്തീകള്‍ മതിലില്‍ പങ്കെടുത്തു. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും സ്ത്രീകള്‍ ഏറ്റുചൊല്ലി.

Top