സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് വിഎസ് അച്യുതാനന്ദന്‍

vs achuthanandan

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന തന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണെന്നും അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാന്‍ ലഭിച്ച ഊര്‍ജമെന്നും വിഎസ് ആശംസസന്ദേശത്തില്‍ പറഞ്ഞു.

”സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് ലഭിച്ച ഊര്‍ജം. സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേര്‍തിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന െ്രെതയ ക്ഷരി കേവലം ഒരു ആലങ്കാരിക പ്രയോഗം മാത്രമായിരിക്കും. എന്നാല്‍, പൊരുതി നേടിയ സ്വാതന്ത്ര്യത്തെ അതിന്റെ അറിവിലും അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്ന സകലമാന ജനതതികള്‍ക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.”വിഎസ് പറഞ്ഞു.

Top