യച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

yechury

ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വീണ്ടും ബംഗാളില്‍നിന്നും രാജ്യസഭാ സ്ഥാനാര്‍ഥിയാകണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍.

നാളത്തെ കേന്ദ്രകമ്മിറ്റിയില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും വി.എസ് അറിയിച്ചു.

കേന്ദ്രകമ്മിറ്റി നാളെ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്നാല്‍ യച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്നാണ് പി.ബി തീരുമാനം.

രാജ്യസഭയിലേക്ക് ഒരാള്‍ പരമാവധി രണ്ടുതവണ അംഗമായാല്‍ മതിയെന്ന പാര്‍ട്ടി കീഴ്വഴക്കം യച്ചൂരിക്കായി ഭേദഗതി ചെയ്യേണ്ടെന്നാണു പിബിയിലെ ഭൂരിപക്ഷ നിലപാട്. യച്ചൂരിയും അതിനോടു യോജിക്കുന്നു.

എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെ ജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കില്‍ 2020നുശേഷം പാര്‍ട്ടിക്കു ബംഗാളില്‍ നിന്നു രാജ്യസഭയില്‍ അംഗങ്ങളില്ലാത്ത സ്ഥിതിയാകുമെന്നാണു ബംഗാള്‍ പക്ഷത്തിന്റെ നിലപാട്.

Top