vs achuthanandan – umman chandy

കോട്ടയം: തിരഞ്ഞെടുപ്പ് പത്രികയില്‍ സമര്‍പ്പിച്ച സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമെതിരെ പരാതി.

വിഎസ് സ്വത്തുക്കള്‍ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ പരാതി. ഉമ്മന്‍ ചാണ്ടി പൂര്‍വികസ്വത്ത് വെളിപ്പെടുത്തിയില്ലെന്നാണ് എല്‍ഡിഎഫിന്റെ പരാതി. ഉമ്മന്‍ ചാണ്ടിക്കും വിഎസിനുമെതിരായ പരാതി റിട്ടേണിങ് ഓഫിസര്‍ സ്വീകരിച്ചു.

അതേസമയം, പൂഞ്ഞാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പി.സി. ജോര്‍ജിനെതിരെ എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി. സ്വത്ത് വിവരത്തില്‍ അവ്യക്തതയുണ്ടെന്നാണ് പരാതി.

ദേശാഭിമാനി, ചിന്ത എന്നീ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചിരുന്ന സമയത്ത് വി.എസ്. അച്യുതാനന്ദന്റെ പേരില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ നാമനിര്‍ദേശകപത്രികയില്‍ ഉള്‍ക്കൊള്ളിച്ചില്ല. ഇതു ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ കോണ്‍ഗ്രസിനു വേണ്ടി അഡ്വ. എസ്. രമേഷ് നല്‍കിയ പരാതി വരണാധികാരി സഹകരണ സംഘം (ഓഡിറ്റ്) ജോയിന്റ് ഡയറക്ടറര്‍ പി.എം. ശശിഭൂഷണ്‍ ഫയലില്‍ സ്വീകരിച്ചു.

ഇക്കാര്യത്തില്‍ വിഎസിന്റെ പ്രതിനിധിയായി എത്തിയ എ. പ്രഭാകരനോട് വിശദീകരണം തേടിയിരിക്കുകയാണ്. വിവരാവകാശപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പരാതി നല്‍കിയിരിക്കുന്നത്.

Top