മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്ക് തുപ്പുന്നെന്ന്; ദിവാകരന് മറുപടിയുമായി വി എസ്

തിരുവനന്തപുരം: തന്നെയും തോമസ് ഐസക്കിനെയും വിമര്‍ശിച്ച മുന്‍ മന്ത്രി സി ദിവാകരന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍ രംഗത്ത്.

ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കുമെന്നാണ് വിഎസ് മറുപടി നല്‍കിയത്. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്നും വിഎസ് തുറന്നടിച്ചു.

വിഎസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്നും വിഎസ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകള്‍ പിടിച്ചുവെക്കാറുണ്ടെന്നുമായിരുന്നു ദിവാകരന്‍ വെളിപ്പെടുത്തിയത്.

Top