രണ്ടാം ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് വി.എസ് അച്യുതാനന്ദൻ

കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് വി.എസ് അച്യുതാനന്ദൻ. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും നമുക്ക് അതിജീവിക്കാമെന്ന് വി.എസ് അച്യുതാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണെന്നും വി.എസ് പറഞ്ഞു. മാർച്ച് 6 നാണ് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് വി.എസ് സ്വീകരിച്ചത്. അതിജീവിക്കാനാവുമെന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Top