Vs achuthanandan-oommen chandy-state-budget

തിരുവനന്തപുരം: അഴിമതിക്കാരുടെ ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. 1 കോടി 90 ലക്ഷം രൂപയുടെ അഴിമതിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. മന്ത്രിസഭയിലെ എല്ലാവരും അഴിമതിക്കാരാണെന്നും വിഎസ് പറഞ്ഞു.

ബാര്‍ കോഴ, സോളാര്‍ കോഴ, പാറ്റൂര്‍ കോഴ അങ്ങനെ കോഴക്കാരുടെ അയ്യരുകളിയാണ് മന്ത്രിസഭയില്‍. അപ്പോള്‍ എന്തു ബജറ്റ്, എവിടത്തെ ബജറ്റ് എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. അതിനൊന്നും മറുപടി പറയാതെ പരസ്യമായ ബജറ്റാണ് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത്. അതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചത്. അഴിമതിക്കാരുടെ ബജറ്റ് പ്രതിപക്ഷത്തിനു വേണ്ടെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

Top