മേലനങ്ങാതെയാണ് കോണ്‍ഗ്രസില്‍നിന്ന് രാജ്യസഭാസീറ്റ് മാണി അടിച്ചെടുത്തതെന്ന് വിഎസ്

vs-achuthanandan...jpg.image.784.410

തിരുവനന്തപുരം: മേലനങ്ങാതെയാണ് കോണ്‍ഗ്രസില്‍നിന്ന് രാജ്യസഭാസീറ്റ് മാണി അടിച്ചെടുത്തതെന്ന് വിഎസ് അച്യുതാനന്ദന്‍.

കൂടുതല്‍ കരുത്തോടെ ജനക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ശോഭ കെടുത്താനുള്ള ചെപ്പടിവിദ്യ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെ
തെളിഞ്ഞതായും വിഎസ് പറഞ്ഞു.

സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല കാര്യങ്ങളെ ഇകഴ്ത്താനുള്ള ശ്രമം വിജയിക്കില്ല. ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിതകേരളം മിഷനുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. നിപാ പ്രതിരോധിച്ച സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ ലോകമാകെ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.Related posts

Back to top