Vs achuthanandan is the best Communist in the world; PC George

കോട്ടയം: ലോകത്തെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് വി എസ് അച്യുതാനന്ദനെന്ന് പി സി ജോര്‍ജ്. വി എസ് മുന്നോട്ടുവയ്ക്കുന്ന ഏതു പോരാട്ടത്തിലും താന്‍ മുന്നിലുണ്ടാകുമെന്നും പറഞ്ഞു.

വി എസിന് യാതൊരു ആരോഗ്യപ്രശ്‌നവുമില്ല. ഇക്കാര്യത്തില്‍ മറ്റുളളവരുടെ വാദങ്ങള്‍ക്ക് എന്തടിസ്ഥാനമാണുളളതെന്നും പി സി ജോര്‍ജ് ചോദിച്ചു.

വിഎസിനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേടാണ്. ഇടതുപക്ഷത്തിന് വോട്ടുചെയ്തവരോടുള്ള മാന്യമായ പരിഗണനയല്ല കാണിച്ചത്. വിഎസ് മത്സരിച്ചില്ലെങ്കില്‍ ഗതി ഇതാകുമായിരുന്നില്ലെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.

വിഎസ് മുഖ്യമന്ത്രിയായാല്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ചതുഷ്‌കോണ മത്സരം നടന്ന പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ് മികച്ച വിജയം നേടിയിരുന്നു. 27821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിസി ജോര്‍ജ് ജയിച്ചത്.

Top