കന്നുകാലി വില്‍പന തടഞ്ഞ കേന്ദ്ര വിജ്ഞാപനം ശുദ്ധ തട്ടിപ്പെന്ന് വി.എസ്. അച്യുതാനന്ദന്‍

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു തടഞ്ഞ കേന്ദ്ര വിജ്ഞാപനം ശുദ്ധ തട്ടിപ്പെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍.

വന്‍കിട കച്ചവടക്കാരെ സഹായിക്കുന്നതിനാണു വിജ്ഞാപനം. വിപണിയിലും വര്‍ഗീയത കലര്‍ത്തുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തമാണു ഗോമാതാവിനും കാളപിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നതെന്നും വിഎസ് ചൂണ്ടിക്കാട്ടി.

അതേസമയം, ചര്‍ച്ചയെ എതിര്‍ത്തു കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി രംഗത്തെത്തി. കേരളത്തിനു ബാധകമാകാത്ത വിഷയമെന്തിനാണു ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മാണി പറഞ്ഞു.

Top