കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് വിഎസിനോട് പിയുഷ് ഗോയല്‍

vs-achudhanandan-piyush goyal

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് അറിയിച്ച് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോച്ച് ഫാക്ടറി വിഷയവുമായി നേരത്തെ വി.എസ് റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു. പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോകുമെന്ന് വി.എസിന് മന്ത്രി ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഈ വിഷയവുമായി ബന്ധപ്പെട്ട് കാണാന്‍ കൂട്ടാക്കാതെയാണ് ഗോയല്‍ വി.എസിനെ കണ്ടത്. ഈ നടപടി വിവാദമായി മാറിയിരുന്നു.

Top