താന്‍ സവര്‍ണരുടെയും അവര്‍ണരുടെയും ആളല്ല; വിഎസിന് മറുപടിയുമായി ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് മറുപടിയുമായി ബാലകൃഷ്ണപിള്ള രംഗത്ത്. താന്‍ സവര്‍ണരുടെയും അവര്‍ണരുടെയും ആളല്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.

വിഎസിന്റെ പരാമര്‍ശത്തെ കുിറിച്ച് അറിയില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫിനൊപ്പമാണെന്നും മുന്നണി പ്രവേശം സാങ്കേതിക നടപടിക്രമം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണി വിപുലീകരണത്തിലെ അസംതൃപ്തി രേഖപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണിയെന്നും സവര്‍ണ മേധാവിത്വമുള്ളവര്‍ ഇടത് മുന്നണിയില്‍ വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നാല് കക്ഷികളെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. ലോക്താന്ത്രിക് ജനദാതള്‍ , കേരള കോണ്‍ഗ്രസ്(ബി) , ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും യോജിപ്പുണ്ടായിരുന്നു.

Top