വര്‍ഗീയ വാചക കസര്‍ത്തിലൂടെ കയ്യടി നേടാനാണ് അമിത് ഷായുടെ ശ്രമമെന്ന് വിഎസ്

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ വി.എസ്.അച്യുതാനന്ദന്‍. വര്‍ഗീയ വാചക കസര്‍ത്തിലൂടെ കയ്യടി നേടാനാണ് അമിത് ഷായുടെ ശ്രമമെന്നും വിഎസ് ആരോപിച്ചു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിച്ചു നില്‍ക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകില്ലെന്നും വിഎസ് പറഞ്ഞു.

ഡല്‍ഹിയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് നിലപാടെടുക്കുന്നു. കേരളത്തിലെത്തുമ്പോള്‍ സമരത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും ബിജെപിയുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും വി.എസ്.അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Top