നരേന്ദ്ര മോദി സംസാരിക്കുന്നത് ആര്‍എസ്എസ് ശബ്ദത്തില്‍ ആണെന്ന് വി എസ് അച്യുതാനന്ദന്‍

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത് ആര്‍എസ്എസ് ശബ്ദത്തില്‍ ആണെന്ന് വി എസ് അച്യുതാനന്ദന്‍. സൈനികരോട് സ്‌നേഹം ആണെന്ന് പറയുന്ന മോദിയുടെ കാലത്താണ് എറ്റവും കൂടുതല്‍ സൈനികര്‍ മരിച്ചതെന്നും വി എസ് പറഞ്ഞു.

അദ്വാനിക്കുന്ന ജനതയുടെ കൂടെ ആണ് എന്നും ഇടതുപക്ഷം ന്യൂന പക്ഷങ്ങളെയും സ്ത്രീകളെയും പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ലോക്‌സഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിന്റെ പ്രചരണാര്‍ത്ഥം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ എംഎല്‍എയാണ് പ്രദീപ് കുമാര്‍. കോഴിക്കോട് ലോക്‌സഭാ മണ്ഡലം പ്രദീപ് കുമാര്‍ ന്റെ കൈയില്‍ സുരക്ഷിതം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top