ശ്വാസതടസവും രക്തസമ്മര്‍ദത്തിലെ വ്യതിയാനവും ; വി.എസ് ആശുപത്രിയില്‍

തിരുവനന്തപുരം : ദേഹാസ്വാസ്യത്തെത്തുടര്‍ന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും രക്തസമ്മര്‍ദത്തിലെ വ്യതിയാനവുമനുഭവപ്പെട്ടതിനേത്തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനേത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിഎസ് പതിവായി ചികിത്സയ്‌ക്കെത്തുന്നത് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലാണ്.

Top