VS Achudanandan – seetharam yechuri

തിരുവനന്തപുരം: വി എസ് സംസ്ഥാന സമിതിയില്‍ ക്ഷണിതാവായിരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.

തിരുവനന്തപുരത്ത് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഎസ് അഭിപ്രായം പറയേണ്ടത് സംസ്ഥാന കമ്മിറ്റിയിലാണെന്നും അല്ലാതെ പുറത്തല്ലന്നും യച്ചൂരി വിഎസിനെ അറിയിച്ചു.

കൂടാതെ പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യങ്ങള്‍ നേടാനായില്ലെന്നും അസാധുവാക്കല്‍ വന്‍ പരാജയമാണെന്നും യച്ചൂരി പറഞ്ഞു.

എടിഎമ്മിന് മുന്നില്‍ വരി നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് തുറന്നു കാണിക്കാന്‍ ഈ മാസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രചാരണപരിപാടികള്‍ ആരംഭിക്കും.

വന്‍കിടക്കാര്‍ക്ക് 11 ലക്ഷം കോടി രൂപ വായ്പയായി നല്‍കുന്നു. ഇവരുടെ കിട്ടാക്കടം തിരിച്ചു പിടിച്ചില്ലെങ്കില്‍ ബാങ്കിങ് മേഖല തകരും.

ജനങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ ഭാരം ചുമത്തുന്നവയാണ്. കേന്ദ്ര ബജറ്റ് നേരത്തെ നടക്കുന്നതിനാല്‍ നോട്ട് നിരോധനത്തിന്റെ ആഘാതം പ്രതിഫലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം തടയല്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ എല്ലാം പാഴവാക്കായെന്നും യച്ചൂരി ആരോപിച്ചു.

Top