വീണ്ടും അമ്പരപ്പിച്ച് ഫഹദ് അമല്‍നീരദ് ചിത്രം വരത്തന്റെ ടീസര്‍ കാണാം

Varathan

യ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം വരത്തന്റെ ടീസര്‍ പുറത്തിറക്കി. അമല്‍ നീരദിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവയ്ച്ചത്. ചിത്രത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്നതിന്റെ മുഖവുര പോലെയൊന്ന് അമല്‍ ടീസര്‍ ഷെയര്‍ ചെയ്ത് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. ‘സുരക്ഷിതത്വത്തെക്കുറിച്ച് മറക്കുക. എവിടെ ജീവിക്കാനാണോ നിങ്ങള്‍ക്ക് ഭയമുള്ളത്, അവിടെ ജീവിക്കുക. നിങ്ങള്‍ക്കുള്ള യശസ്സിനെ തകര്‍ക്കുക. കുപ്രസിദ്ധനാവുക..’ എന്നിങ്ങനെയാണ് അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ച് വരികള്‍.

36 സെക്കന്റ് മാത്രം ദൈര്‍ഘ്യം മാത്രമുള്ള ടീസര്‍ വീഡിയോയില്‍ ഫഹദിന്റെ ആക്ഷന്‍ സീക്വന്‍സില്‍ നിന്നുള്ള കട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. വാഗമണ്‍, ദുബൈ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് പ്രത്യക്ഷപ്പെടുകയെന്നാണ് വിവരം. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഛായാഗ്രാഹണം ലിറ്റില്‍ സ്വായംപ് ആണ് നിര്‍വഹിക്കുന്നത്.

Top