വിപിഎന്‍, പ്രോക്‌സി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നീക്കവുമായ് ജിയോ

jio

വിപിഎന്‍, പ്രോക്‌സി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനവുമായ് ജിയോ. പ്രാദേശികമായി നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെ മറികടക്കുന്നതിനായാണ് വിപിഎന്‍, പ്രോക്‌സി നെറ്റ് വര്‍ക്കുകളെ പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാക്കളായ ജിയോ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നത്.

ഇന്റര്‍നെറ്റ് സേവനദാതാക്കളേയും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാന്‍ ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്‌സി വെബ്‌സൈറ്റുകലാണ് റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുക. കഴിഞ്ഞ ദിവസമാണ് റെഡ്ഡിറ്റില്‍് പ്രോക്‌സി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്. ആല്‍ഫഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്‌സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top