അഭിമന്യുവിന്റെ കൊല മത തീവ്രവാദികള്‍ക്ക് ക്യാമ്പസുകളിലേക്ക് കടക്കാന്‍ തടസ്സമാവുന്നത്‌കൊണ്ടെന്ന്

മലപ്പുറം : മഹാരാജാസ് കൊളേജിലെ എസ് എഫ് ഐ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി പി സാനു.

എസ് എഫ് ഐയുടെ പ്രവര്‍ത്തനം മത തീവ്രവാദികള്‍ക്ക് ക്യാമ്പസുകളിലേക്ക് കടന്നുകയറാന്‍ തടസ്സമാവുന്നത്‌കൊണ്ടാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് സാനു പറഞ്ഞു.

ക്യാമ്പസുകളില്‍ എസ് എഫ് ഐയുടെ ഏകാധിപത്യമാണെന്ന എ കെ ആന്റണിയുടെ പ്രസ്താവന തീവ്രവാദികളെ സഹായിക്കാനാണെന്നും വി പി സാനു അറിയിച്ചു.

വര്‍ഗീയ സംഘടനകള്‍ കടന്നു വരുന്നതിന് മുമ്പും കലാലയങ്ങളില്‍ ആക്രമ രാഷ്ട്രീയം ഉണ്ടായിരുന്നെന്നും അതിന് പ്രധാന കാരണം കേരളത്തില്‍ ഒറ്റ വിദ്യാര്‍ഥി സംഘടന മാത്രം മതിയെന്നു കരുതുന്ന എസ്എഫ്‌ഐയും എബിവിപിയുമാണെന്നും ആന്റണി ആരോപിച്ചിരുന്നു.

Top