അയോദ്ധ്യ ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹം തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും

യോധ്യയിലെ രാമക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സ്ഥാപിക്കുന്നതിനുള്ള രാംലല്ല വിഗ്രഹം തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെയും നടത്തിപ്പിന്റെയും മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റായ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസറ്റിന്റെ യോഗത്തിലാണ് വോട്ടെടുപ്പ് നടക്കുക.

അതിനിടെ, രാമജന്മഭൂമി പാതയിലും പരിസര സമുച്ചയത്തിലും നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രീരാമമന്ദിരം നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര ഉന്നത ഉദ്യോഗസ്ഥനോടൊപ്പം വിലയിരുത്തി.അടുത്ത മാസം നടക്കുന്ന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നഗര സന്ദര്‍ശനത്തിന് തൊട്ടുമുമ്പുമായിരുന്നു ഈ പരിശോധന. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഒരു മാസം മാത്രം ശേഷിക്കെ അയോധ്യയില്‍ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

മൂന്ന് ശില്‍പികള്‍ നിര്‍മ്മിച്ച വെവ്വേറെ ഡിസൈനുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ഒരു വിഗ്രഹമാകും ജനുവരി 22ന് ശ്രീകോവിലില്‍ സ്ഥാപിക്കുക. ഏറ്റവും കൂടുതല്‍ ദൈവികതയുള്ളതും ശിശുസമാനമായതുമായ രൂപമായിരിക്കും തെരഞ്ഞെടുക്കുകയെന്നും ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

Top