അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി ; 59.15 ശതമാനം പോളിംഗ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 59.15 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് ഇതുവരെയുള്ള കണക്ക്. പശ്ചിമ ബംഗാളില്‍ 74.06ഉം ജാര്‍ഖണ്ഡില്‍ 63ഉം മധ്യപ്രദേശില്‍ 62.35ഉം പോളിങാണ് രേഖപ്പെടുത്തിയത്.

ഉത്തര്‍പ്രദേശില്‍ 52.97 ശതമാനവും രാജസ്ഥാനില്‍ 59.14ഉം ബിഹാറില്‍ 52.86ഉം പേര്‍ വോട്ട് രേഖപ്പെടുത്തി. ജമ്മു കാഷ്മീരില്‍ 17.07 ശതമാനം പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.

ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലായി 674 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി,രാഹുല്‍ ഗാന്ധി ബിജെപി നേതാക്കളായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി എന്നീ പ്രമുഖരും അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടിയിരുന്നു.

Top